ദാമ്പത്യബന്ധത്തിന്റെ തന്നെ അടിത്തറയാണ് ലൈംഗികജീവിതം. എന്നാൽ ലൈംഗിക തകരാറുകള്‍, ലൈംഗിക വിരക്തി എന്നിവ സന്തോഷകരമായ ലൈംഗിക ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്നതാണ്. മാനസിക പ്രശ്നങ്ങൾ പോലും ഇതിനു കാരണമായേക്കാം. പുരുഷന്മാരിൽ പത്തുശതമാനം പേരെ ബാധിക്കുന്ന പ്രശ്നമാണ് ഉദ്ധാരണ തകരാറുകൾ. ഇതാണ് പൊതുവേ കാണപ്പെടുന്ന ലൈംഗികപ്രശ്നം. എന്നാല്‍ ഇതിലൊന്നും ഉള്‍പ്പെടാത്ത വിചിത്രമായ ചില ലൈംഗികപ്രശ്നങ്ങളും ഉണ്ട്.
പെർസിസ്റ്റന്റ് ജനീഷ്യൽ എറൗസൽ ഡിസോഡർ (പിജിഎഡി) അഥവാ നിരന്തരമായി ലൈംഗികോത്തേജനം- യാതൊരു പ്രകോപനവും കൂടാതെ നിരന്തരമായി ലൈംഗികോത്തേജനം അനുഭവപ്പെടുന്ന അവസ്ഥ. ലൈംഗികാഗ്രഹം ഇല്ലാത്ത അവസരങ്ങളിൽ പോലും ജനനേന്ദ്രിയ കോശകലൾ അസാന്ദർഭികമായും അനാവശ്യമായും വികസിക്കുന്ന അവസ്ഥ.
പ്രിയപിസം (Priapism) – ലൈംഗികവികാരത്തില്‍ ഉദ്ധരിച്ച ലിംഗം പഴയ അവസ്ഥയിലേക്കു മടങ്ങിപ്പോകാത്ത അവസ്ഥയാണിത്. നാലു മണിക്കൂര്‍ വരെ ഈ അവസ്ഥ തുടരാം. ലൈംഗികവികാരത്തില്‍ ലിംഗത്തിലേക്ക് ഇരച്ചു കയറുന്ന രക്തം തിരികെ പോകാതെ അവിടെത്തന്നെ കുടുങ്ങുന്നതാണ് ഇതിനു കാരണം. ലിംഗത്തിലെ രക്തക്കുഴലുകൾക്കു തകരാറുണ്ടാകാൻ പോലും ഇതു കാരണമാകും. ഇത് ലൈംഗികജീവിതത്തെ ബാധിക്കും.
സെക്സോമിനിയ- ഉറക്കത്തിനിടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഉറക്കമുണര്‍ന്ന ശേഷം അതേക്കുറിച്ച് ഓര്‍മയില്ലാതിരിക്കുകയും ചെയ്യുന്ന രോഗം
കൊയിറ്റല് സെഫാല്‍ജിയ (Coital cephalgia)- സെക്സിനിടയില്‍ പെട്ടെന്ന് കഠിനമായ തലവേദന തോന്നുന്ന അവസ്ഥയാണിത്. രതിമൂര്‍ച്ഛയ്ക്ക് തൊട്ടു മുന്‍പോ പിൻപോ ആണ് ഇത് ഉണ്ടാകുക. ഇത് മണിക്കൂറുകള്‍ തുടരാം. ഒപ്പം ഛര്‍ദിയും ഉണ്ടാകാം.
പാരാഫിലിയ (paraphilia)-ലൈംഗികതയുമായി ബന്ധമില്ലാത്ത ശരീരഭാഗങ്ങൾ, അടിവസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവ ലൈംഗികാർഷണത്തിന്റെയും ഭാവനകളുടെയും കേന്ദ്രമായി മാറുന്ന വൈചിത്ര്യമാണ് ഇത്.
റിട്ട്രോഗ്രേഡ് ഇജാകുലേഷൻ (Retrograde Ejaculation)- സ്ഖലനത്തിന്റെ സമയത്ത് മൂത്രനാളിയിലൂടെ ശുക്ലം പുറകോട്ടു മൂത്രസഞ്ചിയിലേക്ക് ദിശമാറി കയറുന്നു. സാധാരണ ഗതിയില്‍ ഇതിനെ പ്രതിരോധിക്കുന്നത് മൂത്ര സഞ്ചിയിലെ മസിലുകളാണ്. എന്നാൽ ഇവ കാര്യക്ഷമതയോടെ പ്രവർത്തിക്കാതിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു പ്രതിഭാസം ഉണ്ടാവുന്നത്.
ഡിഫാലിയ അഥവാ ഇരട്ട ലിംഗമുള്ള അവസ്ഥ (Penile Duplication)- ഗര്‍ഭാവസ്ഥയില്‍തന്നെ സംഭവിക്കുന്ന ഒരു തകരാര്‍ ആണിത്. ഇത്തരക്കാരിൽ ഒരു ലിംഗം ചെറുതായിരിക്കും. എന്നാല്‍ സാധാരണ പോലെ ഉദ്ധാരണം സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക