തിരുവനന്തപുരം: വിളപ്പില്‍ ശാല പൊലീസ് സ്റ്റേഷനില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ (53) മരിച്ചു. അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
രാധാകൃഷ്ണന് ആത്മഹത്യക്ക് ശ്രമിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും അമിത ജോലിഭാരവും ആരോപിച്ചാണ്.
അദ്ദേഹം കുടുംബാംഗങ്ങളോട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പറഞ്ഞിരുന്നു. രാധാകൃഷ്ണന് വിളിപ്പില്‍ശാല സ്റ്റേഷനില്‍ എത്തിയത് നാല് മാസം മുമ്പാണ്. സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക