ഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ഉദ്യോഗസ്ഥന് പാക്കിസ്ഥാന്റെ ഐഎസ്ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായി. മഹാരാഷ്ട്ര പൊലീസ് ആണ് എച്ച്എഎല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്. ഐഎസ്ഐക്ക് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെയും അവയുടെ നിര്‍മാണ യൂണിറ്റിനെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ നല്‍കുകയായിരുന്നു 41 കാരന്.
എം.ജി സര്‍വകലാശാല; ബിരുദ കോഴ്സുകളുടെ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇയാളെക്കുറിച്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെയും അവയുടെ നിര്‍മാണ യൂണിറ്റിനെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) നാസിക് യൂണിറ്റിന് വിശ്വസനീയമായ രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങളെക്കുറിച്ചും അവയുടെ സെന്‍സിറ്റീവ് വിശദാംശങ്ങളെക്കുറിച്ചും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. അഞ്ച് സിം കാര്‍ഡുകളുള്ള മൂന്ന് മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും രണ്ട് മെമ്മറി കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി. എടിഎസ് കസ്റ്റഡിയില്‍ പത്ത് ദിവസത്തേക്ക് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക