പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേൽ അബ്ദുൽ സമദാണ് (20) അറസ്റ്റിലായത്. തൊടുപുഴയിലെ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ ആയിരുന്നു പീഡനം.
വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. ഏതാനും മണിക്കൂറിനകം പെൺകുട്ടി ആൺകുഞ്ഞിനു ജന്മം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക