ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും, സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രണ്ട് ഭീകരരെ സേന വധിച്ചു. സംഭവം നടന്നത് ശനിയാഴ്ച പുലര്‍ച്ചയോടെയാണ്. ചിങ്ങാം ഗ്രാമത്തില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സിആര്‍പിഎഫും പോലിസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് പറയുന്നു.
ആക്രമണമുണ്ടായത് തെരച്ചിലില്‍ സുരക്ഷാ സേന ഭീകരരുടെ ഒളിസങ്കേതം വളഞ്ഞതോടെയാണ്. ഇപ്പോള്‍ പ്രദേശം സുരക്ഷാസേനയുടെ പൂര്ണ്ണനിയന്ത്രണത്തിലാണെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക