കണ്ണൂര്‍: കൊവിഡ് ബാധിച്ച് ആലക്കോട് പതിമൂന്നു വയസുകാരന് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജോണ്സണ് ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.
തേര്‍ത്തല്ലി സ്വദേശി ജിമ്മി ജോസിന്റെ മകനാണ് ജോണ്സണ്.
മരണം സ്ഥിരീകരിച്ചത് ശനിയാഴ്ച്ച രാവിലെയാണ്. ജോണ്സണ് രണ്ട് ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനിയെ തുടര്‍ന്ന് കുട്ടിക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത് ഒക്ടോബര്‍ ആറിനാണ്. പിന്നീട് കുട്ടിയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക