സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് കൊത്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. 10-10- 20-20 എന്ന അപൂർവ ദിനത്തിൽ തങ്ങളുടെ സിനിമയ്ക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത്.
രഞ്ജിത്തിന്റെ കുറിപ്പ്
10 – 10 – 20-20
ഇന്ന് നമ്മൾ രേഖപ്പെടുത്തുന്നതെല്ലാം അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ ഈ തീയ്യതിയിലാവും കാലം കാത്തുസൂക്ഷിക്കുക. ഈ അപൂർവ്വ ദിനത്തിൽ ‘കൊത്ത്’ തുടങ്ങുകയാണ്.
മലയാളത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ
ശ്രീ സിബി മലയിൽ സംവിധാനം നിർവഹിക്കുന്ന ചിത്രം
ഞാനും സുഹൃത്ത് പി എം ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ നിർമിക്കുന്നു.
നാടക രംഗത്ത് നിന്നും ലോഹിയെ കണ്ടെടുത്ത സിബി അരങ്ങിൽ നിന്നും പുതിയൊരു എഴുത്തുകാരനെക്കൂടി മലയാളത്തിന് സമ്മാനിക്കുന്നു, ഹേമന്ദ്കുമാറിലൂടെ. കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിച്ചു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ. സംഗീതം കൈലാസ് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ് രഞ്ജിത്ത്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക