എം സി ഖമറുദ്ദീന് എം എല്‍ എയ്ക്കെതിരെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കാസര്‍കോട് പൊലീസ് ഒരു വഞ്ചന കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പൊലീസ് കേസെടുത്തത് കണ്ണൂര്‍ ചൊക്ലി സ്വദേശിനിയുടെ പരാതിയിലാണ്. ചൊക്ലി സ്വദേശിനിയുടെ പരാതിയിൽ നിക്ഷേപമായി അഞ്ച് ലക്ഷം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് ഉള്ളത്.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും
ഇതോടെ 86 വഞ്ചന കേസുകൾ എം എല്‍ എയ്ക്കെതിരെയായി. എംസി ഖമറുദ്ദീന് എം എല്‍ എയ്ക്കെതിരെ ചന്തേര പൊലീസ് ആദ്യത്തെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ആഗസ്റ്റ് 27നാണ്. നിലവില്‍ കേസ് അന്വേഷിക്കുന്നത് എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേണ സംഘമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക