കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ശബരിമല തീര്‍ഥാടനത്തിന് കടുത്ത നിയന്ത്രണം വേണമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ പമ്പയിലെ കെട്ടുനിറ വിലക്കണമെന്നും, പമ്പയില്‍ ഭക്തര്‍ക്ക് സ്നാനം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.
സജന ഷാജിയ്ക്ക് പിന്തുണ; ബിരിയാണി വില്ക്കാന് ഒപ്പം ചേരുമെന്ന് സന്തോഷ് കീഴാറ്റൂര്‍
അതേസമയം, അറുപത് വയസ്സ് കഴിഞ്ഞവർക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കരുതെന്നും പമ്പയിലും സന്നിധാനത്തും, നിലയ്ക്കലിലും വിരിവയ്ക്കാന്‍ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു. വെര്‍ച്ച്വല്‍ ക്യൂ വഴി മാത്രം ദര്‍ശനം അനുവദിക്കാവൂ. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും വേണം. മാത്രമല്ല, തുലാമാസ പൂജാ സമയത്ത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ദര്‍ശനത്തിന്റെ ട്രയല്‍ നടത്തണമെന്നും റിപ്പോര്‍ട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മൊഴി കേട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ ഓര്മ വന്നു; പരിഹസിച്ച് ചെന്നിത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക