അബുദാബി: പരിസ്ഥിതി സൗഹൃദ ആന്റി വൈറല്‍ അഡാപ്റ്റീവ് ഫേസ് മാസ്ക് വികസിപ്പിച്ച് അബുദാബി ഖലീഫ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ ഗവേഷകര്‍. പൂര്‍ണ്ണമായും ജൈവീകവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ ഈ മാസ്കുകൾ നാനോ ഫൈബറുകളോട് കൂടിയതാണ്.
ഖലീഫ സര്‍വകലാശാലയും ഇറ്റലിയിലെ സലെര്‍നോ സര്‍വകലാശാലയും തമ്മില്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പകര്‍ച്ചവ്യാധി ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് 14 ഗവേഷണ പദ്ധതികളാണ് ഇപ്പോള്‍ ഖലീഫ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വമ്പിച്ച ഓഫറുകൾ
ചര്‍മ്മത്തിലെ അലോസരം ഒഴിവാക്കാൻ ഇത്തരം മാസ്കുകള്‍ക്ക് കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. മാസ്കില്‍ 100 മുതല്‍ 600 എന്‍എം വരെ വിടവോട് കൂടി ലംബമായി ക്രമീകരിച്ച നാനോ ഫൈബറുകള്ക്കിടയിലൂടെ വായു കടന്നുപോകുകയും അതോടൊപ്പം ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യൂന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക