അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബിസ്മില്ല മുതല്‍ അഴീക്കല്‍ ബസ്സ്റ്റാന്റ് വരെയുള്ള സ്ഥലങ്ങളില്‍ ഒക്ടോബര്‍ 16 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് ഐ റോഡ്, ആറ്റടപ്പ അമ്പലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 16 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരമം നോര്‍ത്ത് സ്കൂള്‍, എരമം നോര്‍ത്ത്, ഉള്ളൂര്‍, എരമം സൗത്ത് എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 16 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ അഞ്ച് മണി വരെയും മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, പ്രൈം ക്രഷര്‍, മലബാര്‍ ക്രഷര്‍, ആദിത്യ കിരണ്‍ കോളേജ്, വട്ടയാട്, സുവിശേഷപുരം, കുഴിക്കാട്, പെരിന്തട്ട എ കെ ജി, കണ്ണാടിപ്പൊയില്‍, ചട്ട്യോള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ രാവിലെ എട്ട് മുതല്‍ അഞ്ച് മണി വരെയും വൈദുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ കെ ജി റോഡ്, കോട്ടക്കുന്ന്, അറബിക് കോളേജ്, ബാലന്‍കിണര്‍, വള്ളുവന്‍കടവ്, കുതിരത്തടം, കാട്ടാമ്പള്ളി ഭാഗങ്ങളില്‍ ഒക്ടോബര്‍ 16 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക