ഇന്ത്യൻ സിനിമയിൽ #മീടൂ പ്രചാരണം ആരംഭിച്ചത് മുതൽ കേൾക്കുന്ന ശക്തമായ സ്വരങ്ങളിൽ ഒന്നാണ് ഗായിക സോനാ മൊഹപത്രയുടേത്. ആക്ഷേപങ്ങൾക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകി എന്നും ശ്രദ്ധേയയായ സോന വീണ്ടും വാർത്തകളിൽ നിറയുന്നു. ഇത്തവണ ഒരു ട്വിറ്റർ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ടാണ് വരവ്
2020നെ വരവേൽക്കാൻ ബിക്കിനി ധരിച്ചു പോസ് ചെയ്തപ്പോഴും കടുത്ത പ്രതികരണം നേരിടേണ്ടിവന്നു സോനയ്ക്ക്. പലരും അതിരൂക്ഷമായി തന്നെ വിമർശിച്ചു. കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് അന്നവർ പ്രതികരിച്ചത്
ഇപ്പോൾ ഒരു ട്വിറ്റർ ചോദ്യം വന്നിരിക്കുകയാണ്. മാറിടം കാട്ടി വേണോ ഫെമിനിസ്റ്റുകൾക്ക് പുരുഷന്മാരോട് മത്സരിക്കാൻ എന്ന്. എന്നാൽ സോനയുണ്ടോ വിടുന്നു. മറുപടി കൊടുത്തേ വിട്ടുള്ളൂ . ബോളിവുഡ് ഗാങ്ങിന്റെ ഇരയെന്നും, ആരെയെല്ലാമോ ആകര്‍ഷിക്കാനുമാണ് അവരുടെ ശ്രമം എന്നും കമന്റ് ഇട്ടയാൾ ആരോപിക്കുന്നു. “ആദ്യം നിങ്ങളുടെ തലച്ചോറിലുള്ള ഒന്നിലധികം ക്ളീവേജുകൾക്ക് ചികിത്സ നേടൂ.” എന്നാണു സോന മറുപടി കൊടുത്തത്. ശേഷം നിഘണ്ടുവിലെ ക്ളീവേജ് എന്ന ഇംഗ്ലീഷ് വാക്കിന്റെ അർഥം, അതായത്, പിളർപ്പ്, വിടവ്, എന്നും സോന കുറിക്കുന്നു
കഴിഞ്ഞ മാസം #SmashThePatriarchy എന്ന ഹാഷ്ടാഗ് ക്യാമ്പെയ്നിലും സോന ശബ്ദമുയർത്തിയിരുന്നു. ബോളിവുഡ് താരങ്ങൾ മുന്നിട്ടിറങ്ങിയ ഈ പ്രചരണത്തിൽ സോന ഒരു പിടി നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക