പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. ഇവർ നിര്‍മിച്ച ഇലക്ട്രിക്ക് ഓട്ടോ ‘നീം ജി’ ഇതുവരെ കേരളത്തിന് സ്വന്തമായിരുന്നു. എന്നാൽ, ഇനി അതിനൊരു മാറ്റം വരാൻ പോകുകയാണ്. കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ഇനി ‘നീം ജി’ നേപ്പാളിലേക്ക് എത്തുകയാണ്.
ഭർത്താക്കൻമാർ അറിയുക … ഈ 5 കാര്യങ്ങൾ ദാമ്പത്യത്തിൽ അരുത്
കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിച്ച ഇലക്ട്രിക്ക് ഓട്ടോയുടെ 25 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നത്.
എല്‍5 വിഭാഗത്തില്‍പ്പെട്ട 25 ഇ-ഓട്ടോകളുമായുള്ള വാഹനം ഉടൻ തന്നെ നേപ്പാളിലേക്ക് പുറപ്പെടും. നവംബര്‍ മാസം പകുതിയോടെ കേരളത്തിന്റെ നീം ജി നേപ്പാള്‍ നിരത്തുകളില്‍ ഓടിത്തുടങ്ങും. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് പ്രത്യേകത. കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്, ആന്ധ്ര, പഞ്ചാബ് , ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിതരണക്കാര്‍ തയ്യാറാവുകയാണ്. പുതിയ വിതരണ ഏജന്റ് വഴി ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് മുന്നോട്ട് വക്കാനാകുന്ന വലിയ പ്രതീക്ഷ.
സ്ലേറ്റ് മായ്ക്കാൻ മാത്രമല്ല രുചിയിലും ഗുണത്തിലും കേമനാണ് മഷിത്തണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക