രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. കൃത്യമായ ദഹന പ്രക്രിയയ്ക്ക് വേണ്ടിയാണിത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് വഴി ഇന്‍സുലിന്‍, കൊളസ്ട്രോള്‍, ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂടും.
ചോറ് ദിവസവും ഒരു നേരം മാത്രമേ കഴിക്കാവൂ. അത് രാത്രിയാകരുത്. ചോറിനു പകരം ചപ്പാത്തി കഴിക്കാം. പക്ഷേ അളവ് കൂടാതെ ശ്രദ്ധിക്കുക. രാത്രി സാലഡ് കഴിക്കുന്നത് നല്ലതാണ്. പക്ഷെ തക്കാളി ചേര്‍ക്കാതെ ശ്രദ്ധിക്കണം. ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ രാത്രി ഒഴിവാക്കുന്നതാണ് നന്ന്.
ഓറഞ്ച്, മുന്തിരി പോലുള്ള ആസിഡ് പഴങ്ങളും രാത്രി ഒഴിവാക്കുക. പാൽ ഉൽപന്നങ്ങൾ, മയോണൈസ് എന്നിവയും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. കൊഴുപ്പ് കൂടിയ വിഭവമായതിനാൽ ഇത് രാത്രിയിൽ കഴിക്കുന്നത് കാലറി കൂടാൻ കാരണമാകും. കപ്പ, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങളും രാത്രിയിൽ ഒഴിവാക്കുക. ഇവ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക