യുഎഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന് കോവിഡ് വാക്സിന് സ്വീകരിച്ചു. കോവിഡ് വാക്സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് ഇദ്ദേഹം പങ്കുവച്ചത്. രാജ്യത്ത് ട്രയല്‍ നടത്തിയ വാക്സിന് കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് നല്കാന് കഴിഞ്ഞ മാസം യുഎഇ അനുവാദം നൽകിയിരുന്നു.
പീച്ചി ഡാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 22 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും
കൂടാതെ, വാക്സിന് നല്കിയവര്ക്കും മെഡിക്കല്‍ സ്റ്റാഫുകൾക്കും നന്ദി അറിയിക്കുന്നെന്ന് ലഫ്. ജനറല്‍ ശൈഖ് സൈഫ് ട്വിറ്ററില്‍ കുറിച്ചു. എല്ലാവര്ക്കും സുരക്ഷയും സമാധാനവും ആശംസിക്കുകയും ചെയ്തു അദ്ദേഹം. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം വികസിപ്പിച്ച കോവിഡ് വാക്സിന് അവസാന ഘട്ട പരീക്ഷണങ്ങളിലാണുള്ളത്.
ഭര്‍ത്താവിന്റെ കരണത്തടിച്ച് വനിത, വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞ് പീറ്റര്‍; പുതിയ വിവാദം
പ്രതികരിക്കാൻ ഇവിടെ എഴുതുക