രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന് രാജ്യമായി അയര്‍ലന്‍ഡ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അയര്‍ലന്‍ഡ്. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് ഇക്കാര്യം അറിയിച്ചത്. ആറ് ആഴ്ചത്തേയ്ക്കാണ് ലോക്ക്ഡൗണ്‍.
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് അധികകാലം തുടരാൻ യെദ്യൂരപ്പയ്ക്ക് കഴിയില്ലെന്ന് ബിജെപി നേതാവ്
അതേസമയം, ലോക്ക്ഡൗണില്‍ നിന്ന് സ്കൂളുകളെ ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. വീടിന് അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ വ്യായാമത്തിന് പോകാനും അനുമതി നല്‍കിയിട്ടുണ്ട്.ബാറുകളിലും റെസ്റ്റോറന്റുകളിലും ടേക്ക്എവേ സംവിധാനമോ ഡെലിവറി സര്‍വീസോ മാത്രമേ ഉണ്ടാകൂ.
ഹോംഗാർഡായി ഇനി വനിതകളും, മുപ്പത് ശതമാനം വനിതാ സംവരണം: സർക്കാർ ഉത്തരവിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക