ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുകയാണ്. കോവിഡ് സാഹചര്യത്തിലും പ്രചരണ പരിപാടികൾ തകൃതിയായി നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അണികളോട് കയർത്ത് സംസാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍. പ്രസംഗത്തിനിടെ ഒരു വിഭാഗം ആളുകള്‍ ലാലു സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയതാണ് നിതീഷിനെ ചൊടിപ്പിക്കാനിടയാക്കിയത്.
സരന്‍ ജില്ലയിൽ നടന്ന പ്രചരണത്തിനിടെയായിരുന്നു നിതീഷിന്റെ പെരുമാറ്റം. ’നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യുന്നില്ലെങ്കില്‍ ചെയ്യേണ്ട, ഇവിടെ നിന്ന് ഇത്തരത്തില്‍ ശബ്ദമുണ്ടാക്കരുത്’, നിതീഷ് കുമാർ പ്രതികരിച്ചു. ഈ മാസം 28നാണ് ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബീഹാറില്‍ നാല്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ആര്.ജെ.ഡിയുടെ മുതിര്‍ന്ന നേതാവ് ലാലുപ്രസാദ് യാദവില്ലാതെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
#WATCH | "If you don't want to vote for us, don't but don't create nuisance. You will do harm to the person for whom you're here," Bihar CM Nitish Kumar to a group of people raising slogans during his rally in support of JDU candidate Chandrika Rai in Parsa. #BiharPolls pic.twitter.com/tJ0P1tK2ny
— ANI (@ANI) October 21, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക