മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ ശശി. ട്യൂമർ എന്ന വില്ലനാണ് ശരണ്യയുടെ ജീവിതം ഇരുട്ടിലാക്കിയത്. 2012 ലാണ് നടിയ്ക്ക് രോഗം ബാധിക്കുന്നത്. ഏഴു തവണ ബ്രെയിൻ ട്യൂമർ തുടർച്ചയായി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്രയിൽ സർജറിക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.
സർജറിക്ക് ശേഷം ഇപ്പോൾ ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ് ശരണ്യ. ഇപ്പോൾ നടിയിൽ നിന്ന് സന്തോഷകരമായ വിശേഷങ്ങളാണ് പുറത്തു വരുന്നത്. നടിയുടെ വീടിന്റെ ഗൃഹപ്രവേശനമാണ്. ഓക്ടോബർ 23 നാണ് വീടിന്റെ ഗൃഹപ്രവേശനം.
തിരുവനന്തപുരം ചെമ്പഴന്തിയിലാണ് നടിയുടെ പുതിയ വീട്. ആരാധകരെ ക്ഷണിക്കുന്നതിനോടൊപ്പം എല്ലാവരുടേയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാകാണമെന്നും ശരണ്യ പറയുന്നു. ” എല്ലാവരുടേയും പ്രാർത്ഥനകളുടേയും അനഗ്രഹങ്ങളുടേയും ഫലമായി സ്വന്തമായി കിട്ടിയ കിടപ്പാടത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. തിരുവനന്തപുരം ചെമ്പഴന്തിയിൽ ഒക്ടോബർ 23 നാണ് ഗൃഹപ്രവേശനം.
ഞാന്‍ വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ കാരണം എന്റെ ആര്‍ത്തിയാണ്, ഉദാഹരണ സഹിതം മമ്മൂട്ടി പറയുന്നു
എല്ലാവരേയും ആത്മാർത്ഥമായി ക്ഷണിക്കുന്നു. പ്രാർത്ഥനയും സഹകരണവും തുടർന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് നടി ക്ഷണപത്രികയിൽ പറയുന്നു ശരണ്യയുടെ ആപത്ത് ഘട്ടത്തിൽ കൈതാങ്ങായി നടി സീമാ ജി നായർ കൂടെ തന്നെയുണ്ടായിരുന്നു. വീട് നിർമ്മാണത്തിനും നേതൃത്വം കൊടുത്തത് സീമയായിരുന്നു.
കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു.
ശരീരം തളർന്ന് പോയ ശരണ്യ ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ തുടങ്ങയിട്ടുണ്ട്. പീസ് വാലിയിലെ ചികിത്സയിലൂടെയാണ് നടിക്ക് മാറ്റങ്ങൾ ഉണ്ടായത്. മറ്റാരുടെയും സഹായമില്ലാതെ നടക്കുന്ന അവസ്ഥയിലേക്ക് നടി ഇപ്പോൾ എത്തിയിട്ടുണ്ട്. ഇത് തന്റെ രണ്ടാം ജന്മമാണെന്നാണ് ശരണ്യ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക