കണ്ണൂർ : തളിപ്പറമ്പ്- ശ്രീകണ്ഠാപുരം- ഇരിട്ടി റോഡില്‍ കപ്പാലം മുതല്‍ മന്ന വരെ മെക്കാഡം ടാറിങ് ചെയ്യുന്നതിനാല്‍ ഇതു വഴിയുള്ള രാത്രി ഗതാഗതം ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ ആറ് വരെ നിരോധിച്ചു.
രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിരോധനം. തളിപ്പറമ്പില്‍ നിന്ന് ആലക്കോട്, ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കപ്പാലം വ്യാപാരഭവന്, രാജരാജേശ്വര ക്ഷേത്രം, ആടിക്കുംപാറ, കാര്യമ്പലം, സയ്യിദ്നഗര്‍ വഴി ആലക്കോട് റോഡില്‍ കയറി പോകണം.
ആലക്കോട്, ശ്രീകണ്ഠാപുരം ഭാഗങ്ങളില്‍ നിന്ന് തളിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ മന്ന ജംഗ്ഷന്, ചിന്മയ മിഷന് സ്കൂള്‍, പൂക്കോത്ത് നട വഴി തളിപ്പറമ്പിലേക്ക് പോകണമെന്നും പൊതുമരാമത്ത് വകുപ്പ് ദേശീയപാത അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക