ദില്ലി: ഫെസ്റ്റിവല്‍ സെയിലിലൂടെ നാല് ദിവസം കൊണ്ട് രാജ്യത്തെ ഇ കൊമേഴ്സിംഗ് കമ്പനികള്‍ നേടിയത് 35,400 കോടി രൂപ. ഇതിൽ ആമസോണും ഫ്ളിപ്കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്‍പ്പനയാണ്. ഏകദേശം ആറ് കോടിയോളം ഉപഭോക്താക്കളാണ് ഓണ്‍ലൈനിലൂടെ വിവിധ കമ്പനികളുടെ ഉത്പന്നങ്ങള്‍ സ്വന്തമാക്കിയത്.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന തുടരുന്നു
മൊബൈൽ ഫോൺ, ലാപ്ടോപ്പുകൾ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികൾ കൂടുതൽ വിറ്റഴിച്ചത്. ആമസോണിൽ ഇലക്ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിൽ മികച്ച വില്പന നടന്നു. മൊബൈൽ ഫോൺ വാങ്ങിയവരുടെ എണ്ണത്തിൽ വർധനവുണ്ടായി. ഫാഷൻ, ഇലക്ട്രോണിക്സ്, ഹോം ഫർണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ളിപ്കാർട്ടിൽ കൂടുതൽ വില്പന നടന്നത്.
റേഡിയോ ഗാര്‍ഡനിലൂടെ ലോകമെമ്പാടുമുള്ള പരിപാടികൾ കാണാം
ഓരോ സെക്കൻഡിലും 110 ഓർഡർ പ്ലെയ്സ്മെന്റുകൾ വീതം പ്ലാറ്റ്ഫോമിന് ലഭിച്ചു. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഫാഷൻ ഉത്പന്നങ്ങൾ 1,500 പുതിയ നഗരങ്ങളിലുള്ള ഉപഭോക്താക്കളിലായി എത്തി. പ്ലാറ്റ്ഫോം സന്ദർശകരിൽ 52 ശതമാനവും ചെറു പട്ടണങ്ങളിൽനിന്നുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക