കോഴിക്കോട്: നെതര്‍ലാന്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൗണ്ട് ആന്‍ഡ് വിഷന്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ ഗവേഷണ പദ്ധതിയായ റേഡിയോ ഗാര്ഡന് വെബ് സൈറ്റിന് ഏറെ പ്രചാരമേറുന്നു. സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഭൂഗോളത്തില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുമ്ബോള്‍ അവിടുത്തെ റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള പാട്ടും പരിപാടികളും കേള്‍ക്കാനുള്ള സംവിധാനമാണിത്.
നോക്കിയ എസന്‍ഷ്യല്‍ വയര്‍ലെസ് ഹെഡ്ഫോണുകള് പുറത്തിറക്കി
ലോകമെമ്പാടുമുള്ള 8500റോളം റേഡിയോ സ്റ്റേഷനുകളില്‍ നിന്നുള്ള പരിപാടികളാണ് റേഡിയോ ഗാര്‍ഡനിലൂടെ ലഭിക്കുക. ഇന്റര്‍നെറ്റില്‍ റേഡിയോ ഗാര്ഡന് സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ഭൂഗോളം വലുതാക്കി ഓരോ രാജ്യത്തെയും റേഡിയോ സ്റ്റേഷനുകള്‍ കണ്ടെത്താം.
മേഡ് ഇന്‍ ഇന്ത്യ ബ്രൗസറുമായി റിലയന്‍സ് ജിയോ
ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവിടെ നിന്നുമുള്ള പരിപാടികള്‍ തത്സമയം ലഭ്യമാകും. http://radio.garden/live എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് റേഡിയോ ഗാര്‍ഡനിലേക്ക് പ്രവേശിക്കാം. റേഡിയോ ഗാര്ഡന് മൊബൈല്‍ ആപ്ലിക്കേഷനും സൗജന്യമായി ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക