ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി. എല്‍ഡിഎഫ് പ്രകടന പത്രിക തയാറാക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ യോഗവും ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം പ്രഖ്യാപിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇടതുമുന്നണി.
തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരമാകും.
ഹത്റാസ് കേസ്; ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും
ഇടതു മുന്നണി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുകയാണ്. സീറ്റുവിഭജനം ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് വിജയസാധ്യതയാകണം മാനദണ്ഡമെന്ന നിര്‍ദേശം മുന്നണി നേതൃത്വം നല്‍കിക്കഴിഞ്ഞു. അര്‍ഹമായ പരിഗണന മുന്നണിയില്‍ പുതുതായി വന്ന ജോസ് കെ. മാണി വിഭാഗത്തിന് നല്‍കും. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ജോസ് കെ. മാണി വിഭാഗത്തിനും നിര്‍ണായകമാണ്. പാര്‍ട്ടി നേതൃത്വം തദേശ തെരഞ്ഞെടുപ്പിനെ കാണുക, നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കരുത്തുകാട്ടാന്‍ കിട്ടിയ അവസരമായാകും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക