പാറ്റ്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോഡി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സര്‍ക്കാരാണെന്നും മോഡി വെറും കാഴ്ചക്കാരന് മാത്രമാണെന്നും രാഹുൽ പറഞ്ഞു.
കോഴ വിവാദം കൊഴുക്കുന്നു; കെ.എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാൻ കോർപറേഷൻ നോട്ടീസ്
മോദി ഭരണത്തില്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായി. കര്‍ഷകരെ പെരുവഴിയിലാക്കിയ സര്‍ക്കാരാണിത്. എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറിലെ ജനങ്ങള്‍ക്കായി യാതൊന്നും ചെയ്തില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്നുള്ള മോദിയുടെ പരാമര്‍ശത്തിനെതിരെയും രാഹുല്‍ തുറന്നടിച്ചു. ജവാന്മാര് മരിച്ചു വീണപ്പോള്‍ പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നുവെന്നും രാഹുല്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക