തിരുവനന്തപുരം: സിബിഐയെ വിലക്കാനുള്ള സര്‍ക്കാര്‍ നീക്കം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐയെ വിലക്കാന്‍ ശ്രമിക്കുന്നത് സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നായപ്പോളാണെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഈ തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടത്തുന്നത് അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ്. സിബിഐ ചോദ്യം ചെയ്യുമെന്ന് വന്നപ്പോള്‍ സിപിഎമ്മിന് ഹാലിളകിയെന്നും അഴിമതിക്കേസുകള്‍ അന്വേഷിക്കേണ്ട എന്ന സിപിഎം നിലപാട് ആത്മഹത്യാപരമാണെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക