മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗ വിവരം അറിയിച്ചത് അദ്ദേഹം തന്നെയാണ്. താനുമായി സമ്പർക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ഞാന്‍ എല്ലാ ദിവസം പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു ബ്രേക്ക് എടുത്ത് വിശ്രമിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു.’ ഫഡ്നാവിസ് ട്വിറ്ററിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക