കണ്ണൂർ : ആന്തൂര്‍ നഗരസഭ 18, ചിറക്കല്‍ 2,17, എരമം കുറ്റൂര്‍ 8, എരഞ്ഞോളി 8, ഏഴോം 12, ഇരിട്ടി നഗരസഭ 18, കടന്നപ്പള്ളി പാണപ്പുഴ 4,8, കതിരൂര്‍ 16, കരിവെള്ളൂര്‍ പെരളം 3, നടുവില്‍ 5, പാനൂര്‍ നഗരസഭ 36, പട്ടുവം 3, പയ്യന്നൂര്‍ നഗരസഭ 16, പെരളശ്ശേരി 4, പിണറായി 1,6, തലശ്ശേരി നഗരസഭ 1,17, തൃപ്പങ്ങോട്ടൂര്‍ 11 തുടങ്ങിയവയാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍.
സംസ്ഥാനത്തെ മുഴുവൻ പൊലീസുകാർക്കും കുടുംബങ്ങൾക്കും ഇൻഷൂറൻസ് പരിരക്ഷ.
ജില്ലയില്‍ 74 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 74 പേര്‍ക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബര്‍ 26) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 16965 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 31 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 17 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്. പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പത് പേരും പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്ന് പേരും കൊളശേരി സിഎഫ്എല്‍ടിസിയില്‍ നിന്ന് രണ്ട് പേരും ജിം കെയറില്‍ നിന്ന് ഒരാള്‍ക്കും രോഗം ഭേദമായി.
ബാക്കി 5564 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 95 പേര് കൊവിഡ് മൂലം മരണപ്പെട്ടു.
കുറഞ്ഞ ചിലവില്‍ നാട്ടിൻപുറത്തും അതിവേഗ ഇന്റര്‍നെറ്റ്; കെ ഫോണ്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക