വനിതകള്‍ ഗൃഹസ്ഥരായിട്ടുള്ള ബി പി എല്‍ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വിദ്യാഭ്യാസ ധനസഹായത്തിന്അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.
റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു
അപേക്ഷകര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് യാതൊരു വിധത്തിലുള്ള ധനസഹായവും ലഭിക്കാത്തവരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍മാരില്‍ നിന്നും വനിത ശിശു വികസന വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ അപേക്ഷ ഫോറവും വിശദവിവരവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 20 നകം ഐസിഡിഎസ് ഓഫീസുകളില്‍ നല്‍കണം. ഫോണ്‍: 0497 2700708.
പ്രതികരിക്കാൻ ഇവിടെ എഴുതുക