ബോളിവുഡിലെ സൂപ്പര്ജോഡികളാണ് ഷാരുഖ് ഖാനും ഗൗരി ഖാനും. സിനിമതാരമായി പ്രശസ്തനാവുന്നതിന് മുന്‍പാണ് ഷാരുഖ് ഖാന് ഗൗരിയും പ്രണയത്തിലാവുന്നത്. വിവാഹം കഴിഞ്ഞ് 29 വര്‍ഷം തികഞ്ഞിട്ടും ആ പ്രണയത്തിന് തെല്ലു കുറവു വന്നിട്ടില്ല. ഇപ്പോള്‍ ഇതാ വിവാഹവാര്ഷകവുമായി ബന്ധപ്പെട്ട് ഒരു ആരാധകന്റെ ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ഹൃദയം കീഴടക്കുന്നത്.
ഈ മാസം 25നായിരുന്നു ഷാരുഖിന്റേയും ഗൗരിയുടേയും 29ാം വിവാഹവാര്‍ഷികം. അതിന് പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആസ്ക് എസ്ആര്‍കെ സെഷനിലാണ് രസകരമായ ചോദ്യവുമായി ആരാധകന് എത്തിയത്.
29ാം വിവാഹ വാര്‍ഷികത്തിന് ഗൗരി ഖാന് എന്ത് സമ്മാനമാണ് നല്‍കിയത് എന്നായിരുന്നു ചോദ്യം. ഗൗരി ഖാനോടുള്ള പ്രണയം നിറച്ചുകൊണ്ടാണ് ചോദ്യത്തിന് ഷാരുഖ് മറുപടി നല്‍കിയത്. എന്റെ ജീവിതത്തിലെ ഏറ്റവും സമ്മാനത്തിന് ഞാന്‍ എന്ത് നല്‍കാനാണ് എന്നായിരുന്നു താരം കുറിച്ചത്.
എന്തായാലും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഷാരുഖിന്റെ മറുപടി. ദമ്പതികളെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
1991 ലാണ് ഷാരുഖ് ഖാനും ഗൗരിയും വിവാഹം ചെയ്യുന്നത്. അതിന്റെ തൊട്ടടുത്ത വര്‍ഷമാണ് താരം ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ഇരുവര്‍ക്കും ആര്യന്, സുഹാന, അബ്റാം എന്നിങ്ങനെ മൂന്ന് മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക