പരിസ്ഥിതി വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഷവോമി എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജി അവതരിപ്പിച്ചു. ഈ വാട്ടർ പ്യൂരിഫയർ ഡ്യൂവൽ റിവേഴ്സ് ഓസ്മോസിസ് ഫിൽട്രേഷൻ സാങ്കേതികവിദ്യയുമായാണ് വരുന്നത്.
എയര്‍ടെല്‍ ക്ലൗഡ് കമ്യൂണിക്കേഷന്‍ വിപണിയിലേക്ക്
ഉയർന്ന തോതിൽ വെള്ളം ശുദ്ധീകരിക്കാനാണ് റിവേഴ്സ് ഓസ്മോസിസ് ഉപയോഗിക്കുന്നത്. ഇതിന് 3:1 ശുദ്ധമായ വേസ്റ്റ് വാട്ടർ റേഷിയോയുണ്ട്. ജലശുദ്ധീകരണ ശേഷിയിലെ ഏറ്റവും ശക്തവും ജല ഉൽപാദനത്തിൽ ഏറ്റവും വേഗതയേറിയതുമാണ് ഇവയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു മിനിറ്റിനുള്ളിൽ 2.5 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുമെന്ന് ഷവോമി വ്യക്തമാക്കി.
ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും
എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജിക്ക് ചൈനയിൽ സിഎൻവൈ ഏകദേശം 43,900 രൂപ ആണ് വില വരുന്നത്. ഇത് ഒരൊറ്റ വൈറ്റ് കളർ ഓപ്ഷനിൽ വിപണയിൽ ലഭ്യമാണ്. നവംബർ 1 മുതൽ എംഐ വാട്ടർ പ്യൂരിഫയർ എച്ച് 1000 ജി വിൽപ്പനയ്ക്കെത്തും. ആദ്യം വാങ്ങുന്നവർക്ക് സിഎൻവൈ ഏകദേശം 32,900 രൂപ തുടക്കവിലയ്ക്ക് ഈ പ്യൂരിഫയർ സ്വന്തമാക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക