ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് തുലാവർഷം എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര ജില്ലകൾക്കാണ് മുന്നറിയിപ്പ്. തുടർന്ന് തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രിമാരുൾപ്പെടെ പ്രതികൾ ഇന്ന് ഹാജരാകണം
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല
ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടക നിയന്ത്രണത്തിൽ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതലയോഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക