നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രിമാരുൾപ്പെടെ പ്രതികൾ ഇന്ന് കോടതിക്ക് മുന്നിൽ ഹാജരാകും. മന്ത്രിമാരായ ഇ.പി ജയരാജന്, കെ.ടി ജലീല്‍, ഇടത് നേതാക്കളായ സി.കെ സദാശിവന്, വി.ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരാണ് കോടതിയിൽ ഹാജരാകുക. ബാർക്കോഴ കേസിൽ പ്രതിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ച കേസിലാണ് കോടതിയിൽ ഹാജരാകുന്നത്.
ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടക നിയന്ത്രണത്തിൽ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതലയോഗം
കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിജെഎം കോടതിയാണ്. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നത്. കേസില്‍ കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ച് കേള്‍പ്പിക്കും. കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
നിർണ്ണായകം ശിവശങ്കറിന് ഈ ദിനം , മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക