പൃഥ്വിരാജ് ചിത്രത്തിൽ നായികയായി ‘അരുവി’ എന്ന ഒറ്റചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടി അദിതി ബാലന്. അദിതിയും പൃഥ്വിരാജും നായികാനായകന്മാരാകുന്ന ‘കോള്‍ഡ് കേസ്’ എന്ന ചിത്രം തുടങ്ങി. അരുവിക്ക് ശേഷം നിവിന്‍ പോളി നായകനാകുന്ന ‘പടവെട്ട്’ എന്ന സിനിമയിലൂടെ അദിതി മലയാളത്തിലും നായികയായി എത്തുകയാണ്. പടവെട്ടിന് ശേഷം ‘കോള്‍ഡ് കേസി’ലൂടെ പൃഥ്വിരാജിന്റെ നായികയായി എത്തുകയാണ് അതിഥി.
കണ്ണൂർ പെരിങ്ങോത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
ആന്റോ ജോസഫ് ഫിലിം കമ്ബനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തനു ബാലക്കാണ്. ശ്രീനാഥിന്റേതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന് ടി ജോണും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കലാസംവിധാനം അജയന് ചാലിശ്ശേരിയാണ് നിര്‍വഹിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് തിരുവനന്തപുരത്തു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.
ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ‘അരുവി’യില്‍ അദിതി ബാലന് അവതരിപ്പിച്ചിരുന്നത്. ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു അരുവി. അരുണ്‍ പ്രഭു സംവിധാനം നിര്‍വഹിച്ച് 2017ല്‍ റിലീസായ ചിത്രമാണിത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളാണ് അദിതി കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക