വിശാഖപട്ടണത്ത് പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു. ഗജുവാക്കയിലെ സുന്ദരയ്യ കോളനിയിലാണ് സംഭവം നടന്നത്. വരലക്ഷ്മിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. നിയമവിദ്യാര്‍ത്ഥി അനില്‍ തെരുവില്‍ വെച്ച് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിന് തൊട്ട് മുന്‍പ് പെണ്‍കുട്ടിയുമായി ഇയാള്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. പ്രണയം നിരസിച്ചതിനുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക