കണ്ണൂർ :പയ്യന്നൂരിന്റെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന റെയില്‍വെ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ ഉദ്ഘാടനം സി കൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 85 ലക്ഷവും ഏഴ് ലക്ഷം രൂപ നഗരസഭ വിഹിതവും ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കാറിന്റെ ബോണറ്റിനകത്ത് കണ്ടെത്തിയത് പത്ത് അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിനെ
മേല്‍പ്പാലത്തിലേക്കുള്ള റോഡിന്റെയും പ്രവൃത്തി പൂര്‍ത്തിയായി. പയ്യന്നൂര്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി.
നഗരസഭാ ഉപാധ്യക്ഷ കെപി ജ്യോതി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി വി കുഞ്ഞപ്പന്, ഇന്ദുലേഖ പുത്തലത്ത്, കൗണ്‍സലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക