കണ്ണൂർ :സമഗ്ര ശിക്ഷ കേരള സംഘടിപ്പിക്കുന്ന ശാസ്ത്രപഥം സെമിനാര്‍ പരമ്പരയുടെ ജില്ലാതല ഉദ്ഘാടനം വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന് ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരളത്തിലെ വിദ്യാലയങ്ങള്‍ അടിസ്ഥാനസൗകര്യ വികസനത്തിനും അക്കാദമിക നിലവാരത്തിലും മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമേഖലയിലെ സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിന് തെളിവാണ് ഈ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍. കൊവിഡ് പ്രതിസന്ധികളിലും വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നതിലും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയെന്നും കുട്ടികളുടെ വൈകാരികവും മാനസികവുമായ വളര്‍ച്ചയ്ക്കുതകുന്ന വെബിനാറുകളും ഓണ്‍ലൈന്‍ പരിപാടികളും ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല ദര്‍ശനം; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു, ബുക്കിംഗ് ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക