ഡെവലപ്പര്‍മാര്‍ക്ക് അവര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടൂളുകളില്‍ കോഡിങിന്റെ ആവശ്യമില്ലാതെ വളരെ പെട്ടെന്ന് ഡീപ്പ് ലേണിങ് എഐ മോഡലുകള്‍ സന്നിവേശിപ്പിക്കാന്‍ സഹായകമാവുന്ന ലോബ് എന്ന മെഷീന് ലേണിങ് ടൂള്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ചിത്രങ്ങളിലെ വസ്തുക്കളെ തിരിച്ചറിയാനുള്ള കഴിവോടു കൂടിയാണ് ലോബ് ഇപ്പോള്‍ അവതിരിപ്പിച്ചിരിക്കുന്നത്.
ക്ലീൻ വിഷന്റെ ഫ്ലൈയിംഗ് കാറിന്റെ പരീക്ഷണപ്പറത്തൽ വിജയിച്ചു
ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഉപയോഗിക്കാം. വിന്‍ഡോസ് കംപ്യൂട്ടറിലും മാക്ക് കംപ്യൂട്ടറിലും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ലോബിലെ വിഷ്വല്‍ ഇന്റര്‍ഫെയ്സ് ഉപയോഗിച്ച് ഡെവലപ്പര്‍മാര്‍ക്ക് കയ്യെഴുത്തു വായിക്കുക, ആംഗ്യങ്ങള്‍ തിരിച്ചറിയുക, പാട്ട് കേള്‍ക്കുക തുടങ്ങിയ കഴിവുകളോടെയുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ സാധിക്കും. ലോബിന്റെ വെബ്സൈറ്റില്‍ നിന്നും ലോബ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക