കണ്ണൂർ :മയ്യഴി പുഴയോരത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി നിര്‍മിച്ച പാര്‍ക്ക് മയ്യഴിയുടെ കഥാകാരന് എം മുകുന്ദന്റെ നാമത്തില്‍ അറിയപ്പെടും. ന്യൂമാഹി പാര്ക്കിന് കഥാകരന് എം മുകുന്ദന്റെ നാമഥേയം നല്കാന് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. മലയാള സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ക്കുള്ള ആദരമായാണ് ഇത്. പാര്‍ക്കിന്റെ ഉദ്ഘാടന വേളയില്‍ വ്യവസായ വകുപ്പ മന്ത്രി ഇ പി ജയരാജനാണ് എം മുകുന്ദന് മലയാള സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് പാര്ക്കിന് അദ്ദേഹത്തിന്റെ പേര് നല്കാന് നിര്‍ദേശിച്ചത്.
സിബിഐക്ക് കുരുക്കിട്ട് കേരളം; നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അവസാന യോഗമാണ് ബുധനാഴ്ച നടന്നത്. അഞ്ച് വര്‍ഷം ജില്ലയുടെ വികസനത്തിനുവേണ്ടി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ചു നില്ക്കാന് കഴിഞ്ഞതിന്റെ സന്തോഷം അംഗങ്ങള്‍ പങ്കിട്ടു. ജില്ലയുടെ പൊതുവായ വികസനത്തിനുതകുന്ന ക്രിയാത്മകവും മാതൃകാപരവുമായ പദ്ധതികള്‍ ഈ കാലയളവില്‍ നടപ്പാക്കാനായെന്ന് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കും സാധ്യതകള്‍ക്കും അനുസരിച്ച് സാങ്കേതിക വിദ്യയെ വികസന-ഭരണ പ്രക്രിയയില്‍ ഉപയോഗപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് ശ്രമിച്ചിട്ടുണ്ട്. വികസനത്തിനായി എല്ലാവരെയും കോര്‍ത്തിണക്കി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് മാതൃകാപരമായ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. ഈ കാലയളവില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്കിയ ജില്ലാ ഭരണകൂടം, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
ചിലപ്പോഴൊക്കെ വിയോജിപ്പുകള്‍ പരസ്പരം ഉയര്‍ത്തേണ്ടി വന്നിട്ടുണ്ടെങ്കിലും വികസന പദ്ധതികളുടെ കാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാനായെന്ന് കോണ്‍ഗ്രസ് നേതാവ് തോമസ് വര്‍ഗീസ്, മുസ്ലിംലീഗ് പ്രതിനിധി അന്‍സാരി തില്ലങ്കേരി എന്നിവര്‍ പറഞ്ഞു.
നിർണ്ണായക വെളിപ്പെടുത്തൽ; ബിനീഷ് കൊക്കെയ്ൻ ഉപയോഗിക്കാറുണ്ട്, വിവരങ്ങൾ പുറത്തുവിട്ട് ഇഡി
യോഗത്തില്‍ വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ്ബാബു, കെ ശോഭ, ടി ടി റംല, സെക്രട്ടറി വി ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജുവിന്റെ ആകസ്മിക നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക