കണ്ണൂർ :ചലച്ചിത്ര അക്കാദമി ടൂറിംഗ് ടാക്കീസിന്റെ മുഖ്യസാരഥിയായിരുന്ന രവികുമാറിനെ ചലച്ചിത്ര അക്കാദമി കണ്ണൂർ റിജീനൽ സെന്റർ നേതൃത്വത്തിൽ അനുസ്മരിച്ചു. ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി അജോയ് ചന്ദ്രൻ, അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ വി കെ ജോസഫ്, പ്രദീപ് ചൊക്ലി, സംവിധായകൻ ജിത്തുകോളയാട് എന്നിവർ സംസാരിച്ചു. എഫ്എഫ്എസ്ഐ റീജിനൽ കമ്മിറ്റി അംഗം സി മോഹനൻ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി റീജിനൽ കോർഡിനേറ്റർ പി കെ ബൈജു സ്വാഗതവും സജിത്ത് കോട്ടയിൽ നന്ദിയും പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് മാസ് എൻട്രി നടത്താൻ വിജയ് ഒരുങ്ങുന്നു; രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക