തന്റെ സിനിമയിലെ സഹപ്രവർത്തകർക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും സമ്മാനിച്ച് യുവതാരം ചിമ്പു. ഈശ്വരന് എന്ന സിനിമയിലാണ് ചിമ്പു ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ തന്റെ 400 സഹപ്രവർത്തകർക്ക് ദീപാവലി സമ്മാനം നൽകിയിരിക്കുകയാണ് നടൻ. സഹപ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനമായി സ്വര്‍ണ നാണയവും വസ്ത്രങ്ങളും നല്‍കിയതാണ് പുതിയ വാര്‍ത്ത. ചിമ്പുവിന്റെ 46 മത് ചിത്രം കൂടിയാണിത്.
നടൻ നൽകിയ സ്വർണ നാണയത്തിനും വസ്ത്രങ്ങൾക്കും മധുരത്തിനും സഹപ്രവർത്തകർ താരത്തിന് നന്ദി പറഞ്ഞു. താരത്തിന്റെ പുതിയ സിനിമയായ ഈശ്വരൻ സുശീന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. 20 കിലോയോളമാണ് താരം ഈ സിനിമയ്ക്കായി കുറച്ചത്. ചിത്രത്തില്‍ ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപാവലിക്ക് സിനിമയുടെ ടീസര്‍ പുറത്തിറങ്ങും.
നടൻ ഷാജുവിന്റെയും ചാന്ദ്നിയുടെയും മകള്‍ നന്ദന നായികയാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക