നടൻ ഷാജു ശ്രീധറിന്റെയും നടി ചാന്ദ്നിയുടെയും മകള്‍ നന്ദന പ്രേക്ഷകർക്ക് സുപരിചിതയാണ്. പിതാവ് ഷാജു ശ്രീധറിന്റെ നിരവധി ടിക് ടോക് വീഡിയോകളിൽ നന്ദനയും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ നന്ദനയും സിനിമ രംഗത്തേയ്ക്ക് ചുവടുവക്കുകയാണ്. ‘സ്റ്റാന്‍ഡേര്‍ഡ്.10-ഇ 1999 ബാച്ച്’ എന്ന ചിത്രത്തിലൂടെയാണ് നന്ദന സിനിമാലോകത്തെത്തുന്നത്. ജോഷി ജോണാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്.
ഭക്ഷണശേഷം ഉടനെ കുളിക്കരുത്! മെഡിക്കൽ സയൻസ് പറയുന്നത് ഇതാണ്
പ്ലസ് വണ്ണിനു പഠിക്കുന്ന കാവ്യ എന്ന വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് നന്ദന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബര്‍ 26ന് കോട്ടയത്ത് ആരംഭിക്കും. നോയല്‍ ഗീവര്‍ഗ്ഗീസ്, സലീം കുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പിൽ അശോകന് എന്നിവരും ചിത്രത്തിൽ അഭിനയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക