സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന വലിയ ബാറ്ററി, 64 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ എടുത്തുകാണിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെ സവിശേഷതകളുമായി എത്തിയിരിക്കുകയാണ് സാംസങ് ഗാലക്സി എം 21 എസ് . ബ്രസീലിലാണ് സാംസങ് ഗാലക്സി എം 21 എസ് അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി എഫ് 41 ഹാൻഡ്സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് 6 ജിബി റാമും, 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് ഇൻബിൽറ്റ് സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.
ബീഹാറിൽ ബി.ജെ.പി തോൽക്കും, തേജസ്വിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് മേന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ
6.4 ഇഞ്ച് എഫ്എച്ച്ഡി + (1,080 x 2,340 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഇതിൽ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറ മുൻവശത്തുള്ള ചെറിയ ഇൻഫിനിറ്റി-യു ഡിസ്പ്ലേ നോച്ചിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എം 21 എസിൽ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക