ഇന്ത്യൻ വിപണി ലക്ഷ്യമാക്കി ജാഗ്വാർ ഐ പേസ് എത്തുന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആദ്യ ഓള് ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്യുവിയായ ജാഗ്വാര്‍ ഐ പേസിന്റെ ബുക്കിംഗ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. ഒരേസമയം മൂന്ന് വേള്‍ഡ് കാര്‍ അംഗീകാരങ്ങൾ നേടുന്ന ആദ്യ കാറായ ഐ പേസ് ഒരു യഥാര്‍ത്ഥ ആഗോള ഇവി ഐക്കണാണ്.
ജാഗ്വാര്‍ ഐ പേസ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത യാത്ര ആരംഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. തുടക്കം മുതൽ തന്നെ നിരവധി അംഗീകാരങ്ങൾ ജാഗ്വാര്‍ ഐ പേസിനു ലഭിച്ചിരുന്നു. എൺപതിലധികം ആഗോള അവാർഡുകളും കാർ സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക