കൊവിഡ് പ്രതിസന്ധി സകല മേഖലകളെയും തകർത്തെങ്കിലും ചില പ്രതീക്ഷകൾക്ക് വകയുണ്ട്. കാനഡയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക് വൻ അവസരമാണ് കാത്തിരിക്കുന്നത്. അടുത്ത മൂന്ന് വർഷത്തേക്കാണ് കാനേഡിയൻ സർക്കാർ വൻ അവസരങ്ങൾ ഒരുക്കുന്നത്. 2021 ൽ 4.01 ലക്ഷം സ്ഥിര താമസക്കാർ ഉൾപ്പെടെ കാനഡയിലെ ജനസംഖ്യയുടെ 1% നിരക്കിൽ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതാണ് പുതിയ പദ്ധതി.
ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും കൂടുതൽ ആളുകളെ സ്വാഗതം ചെയ്യുന്ന ഇമിഗ്രേഷൻ ലെവൽ പ്ലാനാണിത്. കാനഡയിൽ ഏറ്റവും കൂടുതൽ ജോലി ലഭിക്കുന്ന തൊഴിൽ മേഖലകൾ ഇതാണ്. വ്യാപാര മേഖല, നിർമ്മാണ മേഖല, വിവരം, സംസ്കാരം, വിനോദം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, കൃഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക