നിലമ്പൂർ : വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാർ ദേഹത്തു കയറി മൂന്നുവയസുകാരി മരിച്ചു. നിലമ്പൂർ ചുങ്കത്തറ മുട്ടിക്കടവിലാണ് സംഭവം. സൈഫുദ്ദീന്റെയും ഫർസാനയുടെയും മകൾ ആയിഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്.
കുഞ്ഞിനെ ഉടൻ തന്നെ നിലമ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക