കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളി സര്‍ക്കാര്‍ ഇന്ന് ഏറ്റെടുത്തേക്കും. ഇന്നലെ ഹൈക്കോടതി പള്ളി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ജില്ല കളക്ടര്‍ക്കെതിരെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അതേസമയം, യാക്കോബായ സഭയുടെ നിലപാട് പള്ളി യാതൊരു കാരണവശാലും വിട്ടുനല്‍കില്ലെന്നാണ്. നടപടികളെ വിശ്വാസികളുടെ പിന്തുണയോടെ ശക്തമായി പ്രതിരോധിക്കുമെന്ന് സഭാ നേതൃത്വം ഇതിനകം പറഞ്ഞിട്ടുണ്ട്. കൂടാതെ മത മൈത്രി സംരക്ഷണ സമിതി നാളെ കോതമംഗലം ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക