വാഷിംഗ്ടണ്‍ : അമേരിക്കൻ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ട്രംപ്. പ്രതിരോധ സെക്രട്ടറിയായ മാര്‍ക്ക് എസ്പെറിനെയാണ് ട്രംപ് പുറത്താക്കിയത്. “മാര്‍ക്ക് എസ്പെറിനെ പുറത്താക്കിയിരിക്കുന്നു, അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് നന്ദി”-ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
എസ്പറിന് പകരം ക്രിസ്റ്റഫര്‍ മില്ലറിനെയാണ് പുതിയ പ്രതിരോധ സെക്രട്ടറിയായിട്ട് ട്രംപ് നിയോഗിച്ചിരിക്കുന്നത്. ദേശീയ ഭീകര വിരുദ്ധ സെന്റര്‍ തലവനും മുൻ സ്പെഷ്യല്‍ ഫോഴ്സ് ഓഫീസറുമാണ് ക്രിസ്റ്റഫര്‍.
അമേരിക്കൻ സൈന്യത്തെ അഫ്ഖാനിസ്ഥാനില്‍ നിന്ന് പിൻവലിക്കാനുളള ട്രംപിന്റെ നീക്കത്തിനോട് വിമുഖത പ്രകടിപ്പിച്ചതു മുതല്‍ മാര്‍ക്ക് എസ്പറും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു.
രാജ്യത്ത് ആഭ്യന്തര പ്രശ്നം നിലനിന്നപ്പോള്‍ തെരുവില്‍ അമേരിക്കൻ സൈന്യത്തെ ഇറക്കാനുളള ട്രംപിന്റെ തീരുമാനത്തെയും എസ്പര് എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക