ബിജെപി പാർട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ ശോഭ സുരേന്ദ്രൻ ബിജെപിയിൽ നില നിൽക്കുന്ന തർക്കങ്ങളെ സംബന്ധിച്ച് കൂടുതൽ ഉടൻ പ്രതികരിക്കാമെന്ന് അറിയിച്ചു.
പാർട്ടിയിലെ തർക്കവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. മാധ്യമങ്ങളോട് വരും ദിവസങ്ങളിൽ വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
അധികാരമോഹിയാണെങ്കിൽ ബിജെപിയിൽ പ്രവർത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബിജെപിക്ക് ഒരു മെമ്പർ പോലും ഇല്ലാതിരുന്ന സമയത്താണ് പാർട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യം
തുടക്കം മുതൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന് അഭിപ്രായ ഭിന്നതകളുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം നൽകാത്തതാണ് ശോഭയെ ചൊടിപ്പിച്ചത്. ഇക്കാര്യം തുറന്നുകാട്ടി മാധ്യമങ്ങൾക്ക് മുന്നിലും ശോഭ സുരേന്ദ്രൻ എത്തിയിരുന്നു. വിഷയത്തിൽ കേന്ദ്രനേതൃത്വത്തെ സമീപിച്ചുവെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടില്ലെന്നാണ് സൂചനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക