ജനീവ/ദില്ലി: കൊവിഡ് വാക്സിന് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കൊവിഡ് മഹാമാരി ലോകത്തിന് ആകെ പ്രവചിക്കാനാവാത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അത് അവസാനിപ്പിക്കാന്‍ നാം തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ടെഡ്രോസ് പറയുന്നു.
സ്വർണ്ണക്കടത്തിന് ശിവശങ്കർ ഒത്താശ ചെയ്തുവെന്ന് എൻഫോഴ്സ്മെന്റ്
മോദിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നുവെന്നും പരമ്പരാഗത മരുന്നുകളെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്നതിലും അവയുടെ ഗവേഷണവും പരിശീലനവും സംബന്ധിച്ചും ചര്‍ച്ച നടത്തിയെന്നും ടെഡ്രോസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക