രാഹുൽ ഗാന്ധിയെ കുറിച്ച് പരാമർശവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. പാഠഭാഗങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് അഭിനയിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഭാവമാണ് രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ തോന്നിയതെന്ന് ഒബാമ പറയുന്നു.
രാജ്യത്ത് ഇന്ധന ആവിശ്യകതയിൽ വർധന
രാഷ്ട്രീയ ഓര്‍മ്മക്കുറിപ്പുകളുമായി പുറത്തിറങ്ങിയ എ പ്രോമിസ്ഡ് ലാന്റ് എന്ന ഒബാമയുടെ പുസ്തകത്തിലാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശം. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ, പ്രതിരോധ സെക്രട്ടറിയായിരുന്ന ബോബ് ഗേറ്റ്സ്, ജോ ബൈഡന് എന്നിവരെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതേസമയം, കളങ്കമേല്ക്കാത്ത സത്യസന്ധതയുള്ള വ്യക്തിയാണ് മന്‍മോഹന്‍സിംഗെന്നും ഒബാമ പറയുന്നു.
ഫേസ്ബുക്കിന് വൻ ലാഭം, നേടിയത് വിദ്വേഷ പ്രചാരണങ്ങളിലൂടെ ; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക