കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സ്വർണക്കടത്ത് വിവാദത്തിൽപ്പെട്ട കാരാട്ട് ഫൈസൽ. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും കാരാട്ട് ഫൈസൽ വ്യക്തമാക്കി. കൊടുവള്ളിയിലെ 15-ാം ഡിവിഷനിലാണ് സ്വതന്ത്രനായി കാരാട്ട് ഫൈസൽ മത്സരിക്കുന്നത്.
കിഫ്ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ഡോ.തോമസ് ഐസക്കിന്റെ ആരോപണത്തെ വിമർശിച്ച് രമേശ് ചെന്നിത്തല
ഇവിടെ എൽഡിഎഫ് വേറെ സ്ഥാനാർത്ഥിയെ ഇതുവരെപ്രഖ്യാപിച്ചിട്ടില്ല എന്നത് നിർണായകമാണ്. അതേസമയം, സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളി. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തു തത്ക്കാലം വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം പുതിയ വിവാദങ്ങൾക്ക് തുടക്കമിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക